തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ഈ വര്‍ഷത്തെ സാഹിത്യ ശില്‍പ്പശാല 2009 നവംബര്‍ 13,14.15 തിയ്യതികളില്‍ നടത്തപ്പെടുന്നതാണെന്ന് ക്യാംബ് ഡയറക്റ്ററായ പ്രശസ്ത കവി ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ബ്ലോഗിലൂടെ ബൂലോകരെ അറിയിച്ചിരിക്കുന്നു. കേരള വര്‍മ്മ കോളേജില്‍ നിന്നും,മറ്റുകോളേജുകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികളായിരിക്കും ക്യാംബ് അംഗങ്ങള്‍. പതിവുകളില്‍ നിന്നും വ്യത്യസ്തമായി പുതിയ കാഴ്ച്ചപ്പാടില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ സാഹിത്യ ശില്‍പ്പശാല പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമാകയാല്‍ ബൂലോകത്തെ ഓണ്‍ലൈന്‍ പത്രങ്ങളും,ബ്ലോഗുകളും,ഭൂമിയിലെ പത്രമാധ്യമങ്ങളും വിവിധങ്ങളായ ദൃശ്യകോണുകളിലൂടെ ശില്‍പ്പശാല ഒപ്പിയെടുത്ത് ബൂലോകത്തും,സമൂഹത്തിലും,എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇതിലൂടെ, ശ്രദ്ധിക്കപ്പെടുന്ന ഭാവിയുടെ സമൂഹത്തിന്റെ പഞ്ചേന്ദ്രിയങ്ങളായിമാറാനിടയുള്ള 50 ക്യാംബ് അംഗങ്ങളെ ഓരോരുത്തരേയും ബൂലോകത്തേക്ക് നമുക്കേവര്‍ക്കും സ്വാഗതം ചെയ്യാം.
സാഹിത്യ ശില്‍പ്പശാലയുടെ കാര്യപരിപാടികള്‍ ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട് വിവരിക്കുന്നത് താഴെക്കൊടുക്കുന്നു :
"ഇന്നലെയാണ് ശില്പശാലയുടെ രൂപരേഖ തയ്യാറാക്കിയത്.നവംബർ 13 നു തൃശ്ശൂർ കേരളവർമ്മ കോളേജിൽ രാവിലെ 10 ന് സുകുമാർ അഴീക്കോട് ഉൽഘാടനം. ആദികാവ്യമായ വാൽമീകിരാമായണത്തെക്കുറിച്ച് ലീലാവതിടീച്ചറുടെ ക്ലാസ്സ്.
(ലീലാവതി ടീച്ചർ വാല്മീകിരാമയണം സംസ്കൃതത്തിൽനിന്നും മലയാളത്തിലേക്ക് തർജ്ജമയും വ്യാഖ്യാനവും ചെയ്തിട്ടുണ്ട്).
തുടർന്ന് നവംബർ 15 വരെ ക്യാമ്പ്.
ഗ്രീസിലും ജപ്പാനിലുമൊക്കെ ഉണ്ടായിരുന്ന ഇംഗ്ലീഷ് പ്രൊഫസർ എം.വി.നാരായണനാണ് (ഇപ്പോൾ കോഴിക്കോട് സർവ്വകലാശാല) ഹോമർ എന്ന വിശ്വമഹാകവിയുടെ ഒഡീസ്സി, ഇലിയഡ് എന്നീ എപിക് കാവ്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്.മഹാരാജാസിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ എന്റെ ജൂനിയർ വിദ്യാർത്ഥിയായിരുന്നു നാരായണൻ.മിടുക്കനായ ആ വിദ്യാർത്ഥി ഇന്നു വലിയ പണ്ഡിതനായി, അറിയപ്പെടുന്ന ഇംഗ്ലീഷ് സാഹിത്യാദ്ധ്യാപകനായി വളർന്നിരിക്കുന്നു.അവന്റെ ക്ലാസ്സ് കേൾക്കാൻ ഒരു അനൌപചാരിക വിദ്യാർത്ഥിയായി മുന്നിൽ ഞാൻ ഇരിക്കാൻ പോകുന്നു. അതും സാക്ഷാൽ ഹോമർകാവ്യം പഠിക്കാൻ.അതാണീ ശില്പശാലയിലെ എന്റെ ഏറ്റവും വലിയ സന്തോഷം.
പിന്നെ സോഫോക്ലിസിന്റെ ഈഡിപ്പസ്നാടകം പ്രൊഫ.എം.തോമസ്മാത്യുവും ദസ്തയേവ്സ്കിയുടെ കുറ്റവുംശിക്ഷയും പ്രൊഫ. എസ്.കെ.വസന്തനും, ടോൾസ്റ്റോയിയുടെ അന്നാകരിനീന പ്രൊഫ.ഐ. ഷണ്മുഖദാസും,ഷേക്സ്പിയറുടെ മാക്ബത്നാടകം പ്രൊഫ.എം.ആർ.ജലജയും,വ്യാസമഹാഭാരതം പ്രൊഫ. തുറവൂർ വിശ്വംഭരനും പാബ്ലൊ നെരൂദയുടെ കാന്റൊ ജനറൽ മഹാകാവ്യം പ്രൊഫ.കെ.ജി.ശങ്കരപ്പിള്ളയും കാളിദാസന്റെ ശാകുന്തളം വൈസ് ചാൻസലർ ഡോ.കെ.ജി.പൌലോസും പരിചയപ്പെടുത്തും."
ഈ വിഷയത്തെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ തുറമുഖം ബ്ലോഗില്‍ 2009 ഒക്റ്റോബര്‍ 18 ന് എഴുതിയ സാഹിത്യ ശില്‍പ്പശാല എന്ന പോസ്റ്റ് വായിക്കുന്നതിന് ഇവിടെ ക്ലിക്കുക.
കേരളവര്‍മ്മ കോളേജില്‍വച്ചു നവംബര്‍ 13,14,15 തിയ്യതികളില്‍ നടത്തപ്പെടുന്ന സാഹിത്യ ശില്‍പ്പശാലക്ക് കേരള ബ്ലോഗ് അക്കാദമിയുടെ ആശംസകള്‍ !!!
blog help links
- Kerala Blog Academy
- bloglessons indradhanus
- adhyakshari blog helpline
- malayalam blog tips
- live malayalam blog tips
- google malayalam writing tool
- academy blog help centre
- malayalam online
- malayalam blog help links
- google malayalam blog search
- kerala blog agragator
- jalakam malayalam blog agragator
- chintha malayalam blog agragator
- blogkut agragator
- puzha mal blog agragator
- thanimalayalam agragator
- kerala inside agragator
- tamilmanam blog agragator
- Mobchannel
- google reader
- marumozhikal-comments
- comments-feed 4 all.com
- indra dhanus(technical knowledge)
- vayana list
- varamozhi-wiki
- wikipedia-english
- wikipedia-malayalam
- orkut(kerala blog academy)
- aksharangal-unicode converter
- gnu operating system-free software movement
- comment link-google help
- Indian IT Act 2000
- Telgiya information centre & malayalam songs
- nalanda digital library
- Web site Directory
- malayalam scrap.com(for common greetings)
- a blog about C.Kannan
- Kanmadam malayalee community
- koottam malayalee community
- Vakku malayalee community
- Face book
- Scoop eye(journalist community portal)
- Eenam malayalam blog singers
- Malayalam Gana Sekharam
- kerala watch
- nattupacha
- keraleeyamonline.com
- feedjit free trafic widgets
- Malayala kavitha
- Bairava Jalakam
- malayalimates.com
- vaayana-list
Friday, 23 October 2009
Tuesday, 20 October 2009
പുതിയ ബ്ലോഗര്‍മാരുടെ ശ്രദ്ധക്കായി... kerala blog academy malayalam blog help
Malayalees who wish to start a malayalam blog, may use the malayalam blog guideline given bellow.Please click on the image to read the guideline.
പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം.
പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ മുകളില്‍ ഇംഗ്ലീഷില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.
മലയാളം ബ്ലോഗുകളുടെ നിര്‍മ്മിതിയില്‍ അനുഭവപ്പെടാവുന്ന എല്ലാ തരം സംശയങ്ങളെയും പരിഹരിക്കുന്ന തരത്തില്‍ വിശദമായ കുറിപ്പുകള്‍ വിവിധ തലക്കെട്ടുകളോടും,സ്ക്രീന്‍ഷോട്ടുകളോടും കൂടി
ആദ്യാക്ഷരി ബ്ലോഗില്‍ അപ്പു എന്ന ബ്ലോഗര്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ബ്ലോഗ് ആരംഭിക്കുന്നവര്‍
തീര്‍ച്ചയായും ആദ്യാക്ഷരി ബ്ലോഗ് ഉപയോഗപ്പെടുത്തുക.(താഴെക്കൊടുത്ത ആദ്യാക്ഷരി ബാനറില്‍ ഞെക്കുക)
കൂടാതെ, ബ്ലോഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും, നിങ്ങളുടെ ബ്ലോഗിനെ സൌകര്യപ്രദവും മനോഹരവുമാക്കുന്നതിലേക്കുള്ള ധാരാളം അറിവുകള്‍ പ്ങ്കുവച്ചുകൊണ്ട് മുള്ളൂക്കാരന്‍ എന്ന ബ്ലോഗര്‍
ഇന്ദ്രധനുസ്സ് എന്നൊരു ബ്ലോഗും മലയാളം ബ്ലോഗേഴ്സിന്റെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ഇന്ദ്രധനുസ് ഉപയോഗപ്പെടുത്തുമല്ലോ.(താഴെക്കൊടുത്ത ഇന്ദ്രധനുസ് ബാനറില്‍ ഞെക്കുക)
Indradhanuss
Malayalam Blog Tips&Trics
കേവലം മനുഷ്യസ്നേഹത്തിന്റെ പേരില്‍ നല്‍കിയിരിക്കുന്ന ഈ അറിവുകള്‍
ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗിങ്ങ് മലയാളികളുടെ വിവേചന രഹിതമായ സ്വതന്ത്രമാധ്യമമായി വളര്‍ത്തുന്നതില്‍ ഒരോ മലയാളിയും തങ്ങളുടെ പങ്കു വഹിക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മള്‍ ബ്ലോഗില്‍ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചാല്‍ അതിനെക്കുറിച്ചുള്ള അറിയിപ്പ് ലിസ്റ്റ് ചെയ്യുന്ന അഗ്രഗേറ്ററുകള്‍.മുകളില്‍ കുറെ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുത്തിട്ടുണ്ട്.ആ ലിങ്കുകളിലേതിലെങ്കിലും ഞെക്കിയാല്‍ മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കുന്നതും, അവിടെ നിന്നും നമുക്ക് താല്‍പ്പര്യമുള്ള പോസ്റ്റുകളുടെ തലക്കെട്ടില്‍ ഞെക്കി ആ പോസ്റ്റുകള്‍ വായിക്കാവുന്നതുമാണ്. ഈ ലിസ്റ്റുകളാണ് ബ്ലോഗര്‍മാരെ ബന്ധിപ്പിക്കുന്ന പ്രധാന വഴികളിലൊന്ന് എന്നതിനാല്‍
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തുവക്കുന്നത് നന്നായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ വിവിധ അഗ്രഗേറ്ററുകളില്‍ എത്താം.
1) ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍)
2) ജാലകം മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
3) ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
4) പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
5) തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
6) തമിഴ് മനം മലയാളം അഗ്രഗേറ്റര്‍
7) ബ്ലോഗ്കുട്ട് അഗ്രഗേറ്റര്
8)കേരള ബ്ലോഗ് അഗ്രഗേറ്റര്‍
9) അനില്‍ശ്രീ വായനാ ലിസ്റ്റ്
നിലവില്‍ ധാരാളം അഗ്രഗേറ്ററുകള്‍ നമുക്കുണ്ടെങ്കിലും (ശ്രദ്ധയില്‍പ്പെട്ടവ ബ്ലോഗ് അക്കാദമിയുടെ ഹെല്‍പ്പ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)ഇയ്യിടെ ആരംഭിച്ച “മലയാളം വെബ് ലോകത്തേക്കൊരു ജാലകം”എന്ന വിശേഷണത്തോടെയുള്ള അഗ്രഗേറ്റര്‍ വളരെ സൌകര്യപ്രദമാണെന്ന് കാണുന്നു.
ഒന്നോ രണ്ടൊ മിനിട്ടുകൊണ്ട് ഏതൊരു ബ്ലോഗര്‍ക്കും അനായാസം ആ അഗ്രഗേറ്ററില്‍ സ്വന്തം ബ്ലോഗുകളോ വെബ് സൈറ്റുകളോ രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന htmlകോഡ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗിലെ ലേഔട്ടില്‍ പ്രവേശിച്ച് add a gadget എന്ന കോളത്തില്‍ ക്ലിക്കി html/java script വിന്‍ഡോക്കകത്ത് ചേര്‍ത്ത്
സേവ് ചെയ്താല്‍ ആ ബ്ലോഗിലെഴുതുന്ന പോസ്റ്റുകളെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റു ചെയ്യാന്‍ ബ്ലോഗിന്റെ മാര്‍ജിനില്‍ പ്രത്യക്ഷപ്പെടുന്ന “ജാലക”ത്തിന്റെ ലിങ്ക് ബാനറില്‍ ഒന്നു ക്ലിക്കുകയേ വേണ്ടു. ഈ അഗ്രഗേറ്ററിന്റെ ഇത്രയും സുഗമമായ പ്രവര്‍ത്തന സംവിധാനം
ബ്ലോഗുകളെ ജനകീയമാക്കുന്നതില്‍ കാര്യമായ സംഭാവനചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ ജാലകം അഗ്രഗേറ്ററില്‍(ഇവിടെ ക്ലിക്കുക) രജിസ്റ്റെര്‍ ചെയ്തിട്ടില്ലാത്ത ബ്ലോഗര്‍മാര്‍ ഉടന്‍ രജിസ്റ്റെര്‍ ചെയ്ത് ജാലകം അഗ്രഗേറ്ററിന്റെ പോസ്റ്റ് റിഫ്രഷര്‍ ബാനര്‍ സ്വന്തം ബ്ലോഗുകളില്‍ സ്ഥാപിക്കുക.
കേരള ബ്ലോഗ് അക്കാദമിയുടെ ലിങ്ക്ബാനര്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ താഴെക്കൊടുത്ത സ്ക്രോളിങ്ങ് വിന്‍ഡോയിലെ htmlകോഡ് കോപ്പിചെയ്ത് നിങ്ങളുടെ ബ്ലോഗ് ലേ-ഔട്ടില്‍ ചേര്‍ത്താല്‍ മതിയാകും.
പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം.
പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ മുകളില്‍ ഇംഗ്ലീഷില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.
മലയാളം ബ്ലോഗുകളുടെ നിര്‍മ്മിതിയില്‍ അനുഭവപ്പെടാവുന്ന എല്ലാ തരം സംശയങ്ങളെയും പരിഹരിക്കുന്ന തരത്തില്‍ വിശദമായ കുറിപ്പുകള്‍ വിവിധ തലക്കെട്ടുകളോടും,സ്ക്രീന്‍ഷോട്ടുകളോടും കൂടി
ആദ്യാക്ഷരി ബ്ലോഗില്‍ അപ്പു എന്ന ബ്ലോഗര്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ബ്ലോഗ് ആരംഭിക്കുന്നവര്‍
തീര്‍ച്ചയായും ആദ്യാക്ഷരി ബ്ലോഗ് ഉപയോഗപ്പെടുത്തുക.(താഴെക്കൊടുത്ത ആദ്യാക്ഷരി ബാനറില്‍ ഞെക്കുക)
ഇന്ദ്രധനുസ്സ് എന്നൊരു ബ്ലോഗും മലയാളം ബ്ലോഗേഴ്സിന്റെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ഇന്ദ്രധനുസ് ഉപയോഗപ്പെടുത്തുമല്ലോ.(താഴെക്കൊടുത്ത ഇന്ദ്രധനുസ് ബാനറില്‍ ഞെക്കുക)
Indradhanuss
Malayalam Blog Tips&Trics
ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗിങ്ങ് മലയാളികളുടെ വിവേചന രഹിതമായ സ്വതന്ത്രമാധ്യമമായി വളര്‍ത്തുന്നതില്‍ ഒരോ മലയാളിയും തങ്ങളുടെ പങ്കു വഹിക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മള്‍ ബ്ലോഗില്‍ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചാല്‍ അതിനെക്കുറിച്ചുള്ള അറിയിപ്പ് ലിസ്റ്റ് ചെയ്യുന്ന അഗ്രഗേറ്ററുകള്‍.മുകളില്‍ കുറെ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുത്തിട്ടുണ്ട്.ആ ലിങ്കുകളിലേതിലെങ്കിലും ഞെക്കിയാല്‍ മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കുന്നതും, അവിടെ നിന്നും നമുക്ക് താല്‍പ്പര്യമുള്ള പോസ്റ്റുകളുടെ തലക്കെട്ടില്‍ ഞെക്കി ആ പോസ്റ്റുകള്‍ വായിക്കാവുന്നതുമാണ്. ഈ ലിസ്റ്റുകളാണ് ബ്ലോഗര്‍മാരെ ബന്ധിപ്പിക്കുന്ന പ്രധാന വഴികളിലൊന്ന് എന്നതിനാല്‍
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തുവക്കുന്നത് നന്നായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ വിവിധ അഗ്രഗേറ്ററുകളില്‍ എത്താം.
1) ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍)
2) ജാലകം മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
3) ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
4) പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
5) തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
6) തമിഴ് മനം മലയാളം അഗ്രഗേറ്റര്‍
7) ബ്ലോഗ്കുട്ട് അഗ്രഗേറ്റര്
8)കേരള ബ്ലോഗ് അഗ്രഗേറ്റര്‍
9) അനില്‍ശ്രീ വായനാ ലിസ്റ്റ്
നിലവില്‍ ധാരാളം അഗ്രഗേറ്ററുകള്‍ നമുക്കുണ്ടെങ്കിലും (ശ്രദ്ധയില്‍പ്പെട്ടവ ബ്ലോഗ് അക്കാദമിയുടെ ഹെല്‍പ്പ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)ഇയ്യിടെ ആരംഭിച്ച “മലയാളം വെബ് ലോകത്തേക്കൊരു ജാലകം”എന്ന വിശേഷണത്തോടെയുള്ള അഗ്രഗേറ്റര്‍ വളരെ സൌകര്യപ്രദമാണെന്ന് കാണുന്നു.
ഒന്നോ രണ്ടൊ മിനിട്ടുകൊണ്ട് ഏതൊരു ബ്ലോഗര്‍ക്കും അനായാസം ആ അഗ്രഗേറ്ററില്‍ സ്വന്തം ബ്ലോഗുകളോ വെബ് സൈറ്റുകളോ രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന htmlകോഡ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗിലെ ലേഔട്ടില്‍ പ്രവേശിച്ച് add a gadget എന്ന കോളത്തില്‍ ക്ലിക്കി html/java script വിന്‍ഡോക്കകത്ത് ചേര്‍ത്ത്
സേവ് ചെയ്താല്‍ ആ ബ്ലോഗിലെഴുതുന്ന പോസ്റ്റുകളെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റു ചെയ്യാന്‍ ബ്ലോഗിന്റെ മാര്‍ജിനില്‍ പ്രത്യക്ഷപ്പെടുന്ന “ജാലക”ത്തിന്റെ ലിങ്ക് ബാനറില്‍ ഒന്നു ക്ലിക്കുകയേ വേണ്ടു. ഈ അഗ്രഗേറ്ററിന്റെ ഇത്രയും സുഗമമായ പ്രവര്‍ത്തന സംവിധാനം
ബ്ലോഗുകളെ ജനകീയമാക്കുന്നതില്‍ കാര്യമായ സംഭാവനചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ ജാലകം അഗ്രഗേറ്ററില്‍(ഇവിടെ ക്ലിക്കുക) രജിസ്റ്റെര്‍ ചെയ്തിട്ടില്ലാത്ത ബ്ലോഗര്‍മാര്‍ ഉടന്‍ രജിസ്റ്റെര്‍ ചെയ്ത് ജാലകം അഗ്രഗേറ്ററിന്റെ പോസ്റ്റ് റിഫ്രഷര്‍ ബാനര്‍ സ്വന്തം ബ്ലോഗുകളില്‍ സ്ഥാപിക്കുക.
Subscribe to:
Posts (Atom)