Wednesday 9 April 2008

തൃശൂര്‍ ബ്ലൊഗ് ശില്‍പ്പശാല

തൃശൂര്‍ ജില്ലയില്‍ മലയാളം ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

19 comments:

Blog Academy said...

തൃശൂര്‍ ജില്ലയില്‍ മലയാളം ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ. അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.

ബൈജു സുല്‍ത്താന്‍ said...

ഒരു തൃശ്ശൂര്‍ക്കാരന്റെ ആശംസകള്‍..

നജൂസ്‌ said...

നാട്ടിലില്ലാതെ പൊയി
ആശംസകള്‍

മലബാറി said...

ആശംസകള്‍ നേരുന്നു

കുറുമാന്‍ said...

ആശംസകള്‍ ഈ ഉദ്യമത്തിന്.

ബ്ലോഗ് ശില്‍പ്പശാല നടക്കുന്നുണ്ടെന്ന് സാധാരണ ജനങ്ങളെ പരമാവധി അറിയിക്കാന്‍ ചെയ്യാവുന്ന ഉപാ‍ധികള്‍ എന്തെല്ലാം?

Jo said...

ശില്‍പശാലയെ കുറിച്ച്‌ നേരത്തെ അറിയിക്കാമെങ്കില്‍, മ്യൂസിക്‌ ബ്ലോഗിംഗിനെ കുറിച്ചും, പോഡ്‌കാസ്റ്റിംഗിനെ കുറിച്ചും ഉള്ള അറിവ്‌ പങ്കു വെക്കാന്‍ ശ്രമിക്കാം. പക്ഷേ കുറുമാന്‍ പറഞ്ഞ പോലെ പരമാവധി സാധാരണ ജനങ്ങളിലേക്ക്‌ ഈ വാര്‍ത്ത എത്തിക്കുക എന്നതാണ്‌ പ്രധാനം.

Blog Academy said...

ബൈജു സുല്‍ത്താന്‍,
നജൂസ്,
നാട്ടിലില്ലെങ്കിലും നമുക്കു വിര്‍ച്ച്വലായി പങ്കെടുക്കാം. ധാര്‍മ്മിക പിന്തുണയാല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

ഈ മെയില്‍ ഐഡി കൂടി കമന്റില്‍ ചേര്‍ത്താല്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാന്‍ ഓഫീസ് തുറന്നു തരാമായിരുന്നു.

മലബാറി.... സുഹൃത്തേ!!!

പ്രിയ കുറുമാന്‍,
നമുക്ക് പത്ര മാധ്യമങ്ങളിലൂടെ തന്നെ ജനങ്ങളെ സമീപിക്കാം. കണ്ണൂരു നടത്തിയപ്പോള്‍ എല്ലാ പത്രങ്ങള്‍ക്കും പത്രക്കുറിപ്പു നല്‍കുകയാണ് ചെയ്തത്. കോഴിക്കോട് ശില്‍പ്പശാലക്ക് പത്രസമ്മേളനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബൂലോകത്ത് ധാരാളം ജേണലിസ്റ്റുകള്‍ ഉള്ളതിനാല്‍ പ്രചരണ കാര്യത്തില്‍ മോശമാകില്ല.

പ്രിയ ജോ,
മ്യൂസിക്ക് ബ്ലോഗുകളെക്കുറിച്ച് കോഴിക്കോട് ശില്‍പ്പശാലയില്‍ ഒരു ക്ലാസ്സെടുക്കാന്‍ സൌകര്യപ്പെടുമോ? വിവരം അറിയിക്കുക.

ബ്ലോഗിലെ കാര്‍ട്ടൂണുകളെക്കുറിച്ച് കാര്‍ട്ടൂണിസ്റ്റ് സജ്ജീവിന് ക്ലാസ്സെടുക്കാന്‍ പറ്റുമോ എന്നും ചോദിക്കട്ടെ.

Jo said...

Sorry that I can't attend that function. Would like to attend it in Thrissur.

Blog Academy said...

ok.jo.

chithrakaran ചിത്രകാരന്‍ said...

ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.

മണിലാല്‍ said...

തൃശൂരു വെച്ച് തന്നെ കാണാം.

njraj said...

I would like to know more about blogging. I am a freelancer used to write articles in English on current issues. I want to utilise wide opportunity of blog and how can I earn through blog writing. Apart from this, I have lots of concepts in my mind which I want to make in a cartoon form. I am a big zero in drawing cartoon/ caricature. I want to give my concept to somebody who is interested to draw and publish the same. Please help me. Expecting a positive repsonse.

Blog Academy said...

പ്രിയ സുഹൃത്തേ,
കോഴിക്കോട് വച്ച് ഈ ഞായറാഴ്ച്ച 2 മണിക്ക് നടത്തപ്പെടുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാനാകുമോ എന്നു ശ്രമിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്കുകള് ‍വായിക്കുക:
http://kozhikodeblogacademy.blogspot.com/

http://www.keralablogacademy.blogspot.com/

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു തൃശ്ശൂര്‍ക്കാരന്റെ ആശംസകള്‍..

please write to me
sageerpr@mail.com

Blog Academy said...

പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനായി അക്കാദമി ഒരു ബ്ലോഗ് ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ഹെല്‍പ്പ് സെന്ററില്‍ എത്താനാകും.

Blog Academy said...

ഡി.പ്രദീപ്കുമാറിന്റെ ദൃഷ്ടിദോഷം ബ്ലോഗില്‍ അദ്ദേഹം മാധ്യമം പത്രത്തില്‍ ബ്ലോഗിനെക്കുറിച്ചെഴുതിയ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി പ്രസിദ്ധീകരിച്ചിരിക്കുന്നു. ബ്ലോഗ് കുടുംബാംഗങ്ങ തീര്‍ച്ചയായും അതു വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ബ്ലോഗ് അക്കാദമിയുടെ തൃശൂര്‍ ശില്‍പ്പശാലയുടെ ചുമതലകള്‍ ഏറ്റെടുത്തിട്ടുള്ള പ്രദീപ്കുമാറിനെ അഭിനന്ദിക്കാനും ഓര്‍ക്കുക

chithrakaran ചിത്രകാരന്‍ said...

തൃശൂര്‍,തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലകള്‍ മെയ് മാസം തന്നെ !കേരള ബ്ലോഗ് അക്കാദമിയില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നു.

നസീര്‍ കടിക്കാട്‌ said...

എന്നും പിടിച്ചുവലിച്ചു കൊണ്ടിരിക്കുന്ന ഈ നഗരം
ഇപ്പോഴിതാ ഇങ്ങിനേയും
എന്നെ പിടിച്ചു വലിക്കുന്നു.നന്ദി.
ആശംസകള്‍.

kaymnazeer@yahoo.com

yousufpa said...

ഒരു അക്ഷര വിപ്ലവം തന്നെ ഈ സംരംഭത്തിലൂടെ സംഭവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.