പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം.

പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ മുകളില്‍ ഇംഗ്ലീഷില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.
മലയാളം ബ്ലോഗുകളുടെ നിര്‍മ്മിതിയില്‍ അനുഭവപ്പെടാവുന്ന എല്ലാ തരം സംശയങ്ങളെയും പരിഹരിക്കുന്ന തരത്തില്‍ വിശദമായ കുറിപ്പുകള്‍ വിവിധ തലക്കെട്ടുകളോടും,സ്ക്രീന്‍ഷോട്ടുകളോടും കൂടി
ആദ്യാക്ഷരി ബ്ലോഗില്‍ അപ്പു എന്ന ബ്ലോഗര്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ബ്ലോഗ് ആരംഭിക്കുന്നവര്‍
തീര്‍ച്ചയായും ആദ്യാക്ഷരി ബ്ലോഗ് ഉപയോഗപ്പെടുത്തുക.(താഴെക്കൊടുത്ത ആദ്യാക്ഷരി ബാനറില്‍ ഞെക്കുക)

ഇന്ദ്രധനുസ്സ് എന്നൊരു ബ്ലോഗും മലയാളം ബ്ലോഗേഴ്സിന്റെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ഇന്ദ്രധനുസ് ഉപയോഗപ്പെടുത്തുമല്ലോ.(താഴെക്കൊടുത്ത ഇന്ദ്രധനുസ് ബാനറില്‍ ഞെക്കുക)
Indradhanuss
Malayalam Blog Tips&Trics
ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗിങ്ങ് മലയാളികളുടെ വിവേചന രഹിതമായ സ്വതന്ത്രമാധ്യമമായി വളര്‍ത്തുന്നതില്‍ ഒരോ മലയാളിയും തങ്ങളുടെ പങ്കു വഹിക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മള്‍ ബ്ലോഗില്‍ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചാല്‍ അതിനെക്കുറിച്ചുള്ള അറിയിപ്പ് ലിസ്റ്റ് ചെയ്യുന്ന അഗ്രഗേറ്ററുകള്‍.മുകളില്‍ കുറെ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുത്തിട്ടുണ്ട്.ആ ലിങ്കുകളിലേതിലെങ്കിലും ഞെക്കിയാല്‍ മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കുന്നതും, അവിടെ നിന്നും നമുക്ക് താല്‍പ്പര്യമുള്ള പോസ്റ്റുകളുടെ തലക്കെട്ടില്‍ ഞെക്കി ആ പോസ്റ്റുകള്‍ വായിക്കാവുന്നതുമാണ്. ഈ ലിസ്റ്റുകളാണ് ബ്ലോഗര്‍മാരെ ബന്ധിപ്പിക്കുന്ന പ്രധാന വഴികളിലൊന്ന് എന്നതിനാല്‍
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തുവക്കുന്നത് നന്നായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ വിവിധ അഗ്രഗേറ്ററുകളില്‍ എത്താം.
1) ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍)
2) ജാലകം മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
3) ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
4) പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
5) തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
6) തമിഴ് മനം മലയാളം അഗ്രഗേറ്റര്‍
7) ബ്ലോഗ്കുട്ട് അഗ്രഗേറ്റര്
8)കേരള ബ്ലോഗ് അഗ്രഗേറ്റര്‍
9) അനില്‍ശ്രീ വായനാ ലിസ്റ്റ്
നിലവില്‍ ധാരാളം അഗ്രഗേറ്ററുകള്‍ നമുക്കുണ്ടെങ്കിലും (ശ്രദ്ധയില്‍പ്പെട്ടവ ബ്ലോഗ് അക്കാദമിയുടെ ഹെല്‍പ്പ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)ഇയ്യിടെ ആരംഭിച്ച “മലയാളം വെബ് ലോകത്തേക്കൊരു ജാലകം”എന്ന വിശേഷണത്തോടെയുള്ള അഗ്രഗേറ്റര്‍ വളരെ സൌകര്യപ്രദമാണെന്ന് കാണുന്നു.
ഒന്നോ രണ്ടൊ മിനിട്ടുകൊണ്ട് ഏതൊരു ബ്ലോഗര്‍ക്കും അനായാസം ആ അഗ്രഗേറ്ററില്‍ സ്വന്തം ബ്ലോഗുകളോ വെബ് സൈറ്റുകളോ രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന htmlകോഡ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗിലെ ലേഔട്ടില്‍ പ്രവേശിച്ച് add a gadget എന്ന കോളത്തില്‍ ക്ലിക്കി html/java script വിന്‍ഡോക്കകത്ത് ചേര്‍ത്ത്
സേവ് ചെയ്താല്‍ ആ ബ്ലോഗിലെഴുതുന്ന പോസ്റ്റുകളെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റു ചെയ്യാന്‍ ബ്ലോഗിന്റെ മാര്‍ജിനില്‍ പ്രത്യക്ഷപ്പെടുന്ന “ജാലക”ത്തിന്റെ ലിങ്ക് ബാനറില്‍ ഒന്നു ക്ലിക്കുകയേ വേണ്ടു. ഈ അഗ്രഗേറ്ററിന്റെ ഇത്രയും സുഗമമായ പ്രവര്‍ത്തന സംവിധാനം
ബ്ലോഗുകളെ ജനകീയമാക്കുന്നതില്‍ കാര്യമായ സംഭാവനചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ ജാലകം അഗ്രഗേറ്ററില്‍(ഇവിടെ ക്ലിക്കുക) രജിസ്റ്റെര്‍ ചെയ്തിട്ടില്ലാത്ത ബ്ലോഗര്‍മാര്‍ ഉടന്‍ രജിസ്റ്റെര്‍ ചെയ്ത് ജാലകം അഗ്രഗേറ്ററിന്റെ പോസ്റ്റ് റിഫ്രഷര്‍ ബാനര്‍ സ്വന്തം ബ്ലോഗുകളില്‍ സ്ഥാപിക്കുക.

4 comments:
I am Ranjith
Booolokathinte oritatathoritathoritath eeee jyanumunde.
Travel Destinations in India
Explore Dharamshala
Places to visit in Shimla
Palampur Tour Packages
Places to visit in India
Places to visit in Kerala
Best Tourist Places to Visit in India
India Highlight Tour And Travel
"Roaming Routes: Travel Tales and Tips from Around the Globe"
Post a Comment