blog help links
- Kerala Blog Academy
- bloglessons indradhanus
- adhyakshari blog helpline
- malayalam blog tips
- live malayalam blog tips
- google malayalam writing tool
- academy blog help centre
- malayalam online
- malayalam blog help links
- google malayalam blog search
- kerala blog agragator
- jalakam malayalam blog agragator
- chintha malayalam blog agragator
- blogkut agragator
- puzha mal blog agragator
- thanimalayalam agragator
- kerala inside agragator
- tamilmanam blog agragator
- Mobchannel
- google reader
- marumozhikal-comments
- comments-feed 4 all.com
- indra dhanus(technical knowledge)
- vayana list
- varamozhi-wiki
- wikipedia-english
- wikipedia-malayalam
- orkut(kerala blog academy)
- aksharangal-unicode converter
- gnu operating system-free software movement
- comment link-google help
- Indian IT Act 2000
- Telgiya information centre & malayalam songs
- nalanda digital library
- Web site Directory
- malayalam scrap.com(for common greetings)
- a blog about C.Kannan
- Kanmadam malayalee community
- koottam malayalee community
- Vakku malayalee community
- Face book
- Scoop eye(journalist community portal)
- Eenam malayalam blog singers
- Malayalam Gana Sekharam
- kerala watch
- nattupacha
- keraleeyamonline.com
- feedjit free trafic widgets
- Malayala kavitha
- Bairava Jalakam
- malayalimates.com
- vaayana-list
Wednesday, 16 July 2008
Saturday, 24 May 2008
തൃശ്ശൂര്‍ ബ്ലോഗ്പൂരം-മാധ്യമ റിപ്പോര്‍ട്ടുകള്‍

മെയ് പതിനെട്ടിന് ഞായറാഴ്ച്ച തൃശ്ശൂരില്‍ നടന്ന ബ്ലോഗ്ശില്‍പ്പശാലയെക്കുറിച്ച് അടുത്ത ദിവസ്സങ്ങളിലെ കേരള കൌമുദി,മാധ്യമം ദിനപ്പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളാണു ഇവ.കേരള കൌമുദി തൃശ്ശൂര്‍ പതിപ്പില്‍ ഒന്നാം പേജില്‍ തന്നെ ഈ റിപ്പോര്‍ട്ടിന്റെ ചുരുക്കം കൊടുത്തിരുന്നു. അതാണു രണ്ടാമതു കാണുന്നത്.മൂന്നാമത്തെ റിപ്പോര്‍ട്ട് മാധ്യമത്തിലേതാണു.
ശില്‍പ്പശാലാവേദിയില്‍ നിന്നു എസ്.എഫ് എം രാവിലെ 11 മുതല്‍ 12 മണി വരെ തത്സമയ ഷോ പ്രക്ഷേപണം ചെയ്തു.മാംഗോ എഫ്.എം രാവിലെ 8നും 10നും ഇടയിലത്തെ ഷോയില്‍ ബ്ലോഗിനെക്കുറിച്ചും ശില്‍പ്പശാലയെക്കുറിച്ചും നേരത്തെ ശബ്ദലേഖനം ചെയ്ത അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിപാടികളും പ്രക്ഷേപണം ചെയ്തു.
ശില്‍പ്പശായയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ്,ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ടി.വി ചാനലുകളിലും, എ.സി.വി,എം.സി.വി,ടി.സി.വി തുടങ്ങിയ പ്രാദേശിക ചാനലുകളിലും നല്ല പ്രാധാന്യത്തോടെ സംപ്രേഷണംചെയ്തു.
ഈ റിപ്പോര്‍ട്ടുകള്‍ ലഭ്യമായാലുടന്‍ പോസ്റ്റ് ചെയ്യാം.
ഈ ശില്‍പ്പശാല വന്‍ വിജയമായതില്‍ നമുക്കെല്ലാം സന്തോഷിക്കാം;അഭിമാനിക്കാം.
Friday, 23 May 2008
മനോരമ ബ്ലോഗ് ശില്‍പ്പശാലാവാര്‍ത്ത

ഇപ്പോള്‍ കണ്ണൂരാന്‍ കേരള കൌമുദിയുടെ വാര്‍ത്തയുടെ ക്ലിപ്പിങ്ങ് കൂടി അയച്ചു തന്നിരിക്കുന്നു.
ഇതിനു പുറമേ, നമുക്കിടയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ബ്ലോഗറായ “ജോ” അദ്ദേഹത്തിന്റെ ബ്ലോഗില്‍ തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് നല്ലൊരു പോസ്റ്റിട്ടിരിക്കുന്നു. kerala blog academy and blog evangelism എന്ന ജോ യുടെ പോസ്റ്റ് ബൂലോഗര്‍ തീര്‍ച്ചയായും വായിക്കുക. “ജോ“ യോട് പ്രത്യേകം നന്ദി പറയുന്നു.
Monday, 19 May 2008
ബ്ലോഗ് പൂരം..വാര്‍ത്തയും ചിത്രങ്ങളും
2008 മെയ് 18 ന് തൃശൂരില്‍ കേരള ബ്ലോഗ് അക്കാദമി സംഘടിപ്പിച്ച മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ കൂടുതല്‍ ചിത്രങ്ങളും അവലോകനവും കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Sunday, 18 May 2008
ANOTHER DEMO ON MOBILE TO BLOG POSTING
ജി.അശോക് കുമാര്‍ കര്‍ത്ത,ഡി.പ്രദീപ് കുമാര്‍,കെവിന്‍,സുനീഷ് എന്നിവര്‍ വിശ്വപ്രഭയുടെ വീട്ടില്‍.വിശ്വപ്രഭയുടെ മൊബൈലില്‍ നിന്ന് ജി.പി.ആര്‍.എസ് കണക്ഷന്‍ വഴി ബ്ലോഗില്‍ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രം.
തൃശ്ശൂരില്‍ ബ്ലോഗാരംഭം നടന്നു
ജോ വിളിക്കുന്നു....
ഇപ്പോള്‍ ജോ ആണ് പോഡ്ദ്കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിച്ചൂകൊണ്ടിരിക്കുന്നത്.
ഈ ചിത്രം യാതൊരു വ്യത്യാസവും വരുത്താതെ ഒരൊറ്റ മിനുട്ടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് പോസ്റ്റ് ചെയ്തതാണ്.
ആകസ്മികമായി തെരുവില്‍ വെച്ചോ മറ്റോ കാണാവുന്ന ഒരു ദൃശ്യം അപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ലോകത്തിന്റെ മറ്റേതെങ്കിലൂം മൂലയില്‍ ഇരിക്കുന്ന മറ്റൊരു സുഹൃത്തിന് അയാളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൂടുതല്‍ മോഡി പിടിപ്പിക്കുകയും ചെയ്യാവുന്നതാണ്.
Saturday, 17 May 2008
ബ്ലോഗ് പൂരം --ദ്യശ്യങ്ങള്‍
തൃശ്ശൂര്‍ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് - ഒരു ഡെമോണ്‍സ്റ്റ്രേഷന്‍
തൃശ്ശൂര്‍ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് താഴെ.
പേരു ചേര്‍ക്കുന്നതിനനുസരിച്ച് തത്സമയം തന്നെ വെബ്ബില്‍ പ്രദര്‍ശിപ്പിക്കാവുന്ന ഒരു ബ്ലോഗ് രീതി.

തൃശ്ശൂര്‍ ബ്ലോഗ് പൂരം ആരംഭിച്ചു
കേരളാ ബ്ലോഗ് അക്കാദമിയുടെ മൂന്നാമത് ബ്ലോഗ് ശില്‍പ്പശാല-ബ്ലോഗ് പൂരം- അല്‍പ്പം മുന്‍പ് തൃശ്ശൂര്‍ ഗവ; ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ചു. ഇപ്പോള്‍ നൂറിലധികം പേര്‍ എത്തിയിട്ടുണ്ട്ടു. ഇപ്പൊഴും ബ്ലോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നു.
ശില്‍പ്പശാലയുടെ പ്രാരംരംഭ ദൃശ്യങ്ങളിലേക്ക്-

ശില്പശാലയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇടക്കിടെ അപ്`ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്.

തൃശ്ശൂര്‍ ബ്ലോഗ് ശില്‍പ്പശാല - പത്രസമ്മേളനം
ബ്ലോഗ് ശില്പശാലയുടെ പ്രചരണാര്‍ത്ഥം തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ വെച്ച് ഇന്നു രാവിലെ 11 മണിയ്ക്ക് ഒരു പത്രസമ്മേളനം നടത്തുകയുണ്ടായി.
ഡി. പ്രദീപ്കുമാര്‍,കെവിന്‍, വിശ്വപ്രഭ എന്നിവര്‍ പത്രസമ്മേളനത്തില്‍ ബ്ലോഗുകളെക്കുറിച്ചു് പൊതുവായും മലയാളം ബ്ലോഗിങ്ങിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് പ്രത്യേകമായും വിശദീകരിച്ചു.
പത്രസമ്മേളനം “മലബാറി”യുടെ കൊച്ചുമൊബൈലില്‍ പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ താഴെ:

Thursday, 15 May 2008
ബ്ലോഗ് പൂരത്തിനിനി രണ്ടുനാള്‍ മാത്രം
Tuesday, 13 May 2008
തൃശൂര്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍
Monday, 12 May 2008
ബ്ലോഗ്പൂരം ഒരുങ്ങുന്നു...ഒരുക്കത്തില്‍ നമുക്കും പങ്കുചേരാം.
തൃശൂരിലെ ബ്ലോഗ് പൂരത്തിനും,അതോടനുബന്ധിച്ചുള്ള ബ്ലോഗ് വിദ്യാരംഭത്തിനും ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു.
ഹാളും,പ്രൊജക്റ്ററും,പ്രെസ്സ് റിലീസും,പ്രചരണപ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കോഴിക്കോട്ടെ ശില്‍പ്പശാലാ പ്രവര്‍ത്തനത്തില്‍ നേരിട്ടു പങ്കേടുത്തതുപോലെ തൃശൂര്‍ ശില്‍പ്പശാലയില്‍ ഒരുക്കങ്ങള്‍ക്ക് സഹായിക്കാന്‍ ദൂരത്തിന്റെ അസൌകര്യങ്ങള്‍ അനുവദിക്കുന്നില്ലെങ്കിലും,ഫോണിലൂടെയും,മെയിലിലൂടെയും എല്ലവരും ബന്ധപ്പെടുന്നുണ്ട്. കണ്ണൂര്‍,കോഴിക്കോട്,കൊല്ലം,എറണാകുളം,തിരുവനന്തപുരം,മലപ്പുറം എന്നിവിടങ്ങളിലെ ബ്ലോഗ് സുഹൃത്തുക്കള്‍ ഡി.പ്രദീപ് കുമാറിനേയും,വിശ്വപ്രഭയേയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ന് (തിങ്കള്‍)തൃശൂരിലെ എല്ലാ പത്ര-മാധ്യമങ്ങള്‍ക്കും പ്രെസ്സ് റിലീസ് നല്‍കിയിട്ടുണ്ട്. ഓര്‍ക്കൂട്ടിലൂടെയും,മെയിലിലൂടെയും പരമാവധി ബ്ലോഗ് ശില്‍പ്പശാല സന്ദേശം എത്തിച്ചുവരുന്നു.
ഡി.പ്രദീപ്കുമാര്‍ ഊര്‍ജ്വസ്വലമായി എല്ലാ കാര്യങ്ങളും തന്റെ ജോലിത്തിരക്കിനിടയിലും ഭംഗിയായി ചെയ്തുതീര്‍ക്കുന്നുണ്ട്. ഇയ്യിടെ മാത്രം തൃശൂരിലേക്ക് ട്രാന്‍സ്ഫറായി വന്ന് ജോലിയില്‍ പ്രവേശിച്ച പ്രദീപ് ബ്ലോഗിന്റെ ജനകീയവല്‍ക്കരണത്തിലുള്ള ആത്മാര്‍ത്ഥത കാരണം വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
ബ്ലോഗ് ശില്‍പ്പശാലക്ക് ഒരു ടീമായിനിന്ന് പ്രവര്‍ത്തിക്കുന്നതിനും,നന്മയുള്ള ഒരു ലക്ഷ്യത്തിനുവേണ്ടി കൂട്ടുചേരുന്നതിനും തൃശൂരിലുള്ള മാന്യ ബ്ലോഗ് സുഹൃത്തുക്കള്‍ ശ്രീ. ഡി.പ്രദീപ്‌കുമാറിനെ ഫോണില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഔദ്ധ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലും,മെയിലിലും ഡി.പ്രദീപ്‌കുമാറിനെ ലഭ്യമാകില്ല എന്നതിനാല്‍ ഫോണില്‍ തന്നെ ബന്ധപ്പെടുക. ഫോണ്‍: 9447181006

Friday, 9 May 2008
തൃശൂര്‍ ബ്ലോഗ്‌പൂരം മെയ് 18 ന് !!!
തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു.
തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും.
കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്.
ബൂലോകത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവര്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലയാണെങ്കിലും, അനൌപചാരികമായി ഒരു ബ്ലോഗ് മീറ്റിന്റെ ഹൃദ്യമായ അനുഭവം കൂടി ശില്‍പ്പശാലക്ക് ഉണ്ടെന്നതിനാല്‍ നാട്ടിലുള്ള മുഴുവന്‍ ബ്ലോഗേഴ്സും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു ഭേദഭാവവുമില്ലാതെ സര്‍വ്വരേയും പരസ്പ്പര ബഹുമാനത്തോടെ കാണുന്ന കേരള ബ്ലോഗ് അക്കാദമിയുടെ തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല ഒരു വന്‍ ആഘോഷമാക്കുന്നതിനും, അതിലൂടെ നാളെയുടെ ജനകീയ മാധ്യമമായ ബ്ലോഗിനെക്കുറിച്ചുള്ള താല്‍പ്പര്യം ജനങ്ങളിലുണര്‍ത്തുന്നതിനും ഒരു നിമിത്തമാകാന്‍... ആ ധന്യത പങ്കുവക്കാന്‍ എല്ലാ ബ്ലോഗര്‍ സഹോദരങ്ങളോടും സന്തോഷപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു...
കേരളം മലയാളം യൂണിക്കോട് പഠിക്കുന്ന ഈ ഉത്സവമേളയിലേക്ക് സ്വാഗതം!!!
ശില്‍പ്പശാല സംഘാടനത്തില്‍ സഹായിക്കാന്‍ താല്‍പ്പറ്യമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ ഡി.പ്രദീപ് കുമാര്‍, വിശ്വപ്രഭ,കെവിന്‍ എന്നിവരുമായി ബന്ധപ്പെടുമല്ലോ. താല്‍പ്പര്യമുള്ളവര്‍ തങ്ങളുടെ ഫോണ്‍ നംബറിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഇവരുമായി ബന്ധപ്പെടുന്നതിന് blogacademy@gmail.com ഫോണ്‍ നംബര്‍ ഈ മെയില്‍ ചെയ്താല്‍ മതിയാകും. ബ്ലോഗ് അക്കാദമി സംഘാടകപ്രവത്തകര്‍ക്ക് നിങ്ങളുടെ ഫോണ്‍ നമബര്‍ അയച്ചുകൊടുക്കുന്നതായിരിക്കും.
ഈ ബ്ലോഗ് പൂരം ഇത്ര വേഗതയില്‍ നടത്തുന്നതിനുവേണ്ടി പ്രയത്നിക്കുന്ന ഡി.പ്രദീപ് കുമാര്‍,വിശ്വപ്രഭ,കെവിന്‍,മറ്റു ബ്ലോഗ് സുഹൃത്തുക്കള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക.
അനോണി ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ തൂലിക നാമം വെളിപ്പെടുത്താതെ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ സൌകര്യമുണ്ടാകുന്നതാണ്.
..........................................................
അക്കാദമി വിശേഷങ്ങള്‍:
നമ്മുടെ തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയും ഏതാണ്ട് അടുത്തുവരുന്നുണ്ട്. ജൂണ്‍ 1 ന് (ഞായര്‍) ശില്‍പ്പശാല നടത്തുന്നതിനായി അവിടെ യാരിതും, വി.കെ.ആദര്‍ശും,വെള്ളെഴുത്തും,ശ്രമിച്ചുകൊണ്ടിരിക്കുന്നു. മാരിചനും അവിടത്തെ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതാണ്.
അമൃത ടി.വി.ന്യൂസില്‍ കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാല യെക്കുറിച്ചുവന്ന വാര്‍ത്തയുടെ ക്ലിപ്പിങ്ങ് മലബാറി കോഴിക്കോട് ബ്ലോഗ് അക്കാദമിയില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏഷ്യനെറ്റ്, മനോരമ ടി.വി. ന്യൂസുകള്‍ക്കുവേണ്ടിയും ശ്രമിക്കുന്നുണ്ട്.

Tuesday, 6 May 2008
തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 ന് ?
പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ,
കേരള ബ്ലോഗ് അക്കാദമിയുടെ മലയാളം ബ്ലോഗിങ്ങ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബ്ലോഗ് ശില്‍പ്പശാല തൃശൂരിലും നടത്തപ്പെടുകയാണ്.(മെയ് 18എന്ന് ഏതാണ്ട് തീരുമാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും,മറ്റു സൌകര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാറാനിടയുണ്ട്.) പൊതുജനത്തിന് പൊതുവെ അജ്ഞ്ഞാതമോ, അല്ലെങ്കില്‍ അറിയാന്‍ കൊതിക്കുന്നതോ ആയ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍ പങ്കുവക്കുന്നതാണ് ശില്‍പ്പശാലാ പ്രവര്‍ത്തനം. തൃശൂരിലെ ശില്‍പ്പശാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡി.പ്രദീപ് കുമാറാണ്. അദ്ദേഹത്തെ സഹായിക്കുന്നത് നമ്മുടെ ബൂലോകത്തിന്റെ നിര്‍മ്മിതിയില്‍ ചരിത്രപരമായ പങ്കുവഹിച്ച വിശ്വപ്രഭയുമാണ്. കൂടുതല്‍ ബ്ലോഗ് സുഹൃത്തുക്കള്‍ ഇവരുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നല്ലൊരു ടീം സ്വയം ഉരുത്തിരിഞ്ഞു വരികയും,ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായി നടത്താനുള്ള സംവിധാനം ഒരുങ്ങുകയും ചെയ്യും.
തൃശൂര്‍ ബൂലോകത്തിന്റെ ഏറ്റവും ജനസാന്ദ്രമായ പ്രദേശമായതിനാല്‍ ഈ ശില്‍പ്പശാല വളരെ മാതൃകാപരമായും, ശ്രദ്ധേയമായും നടത്തപ്പെടേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനായി സുമനസ്സുകള്‍ ഉടന്‍ കമന്റുകളായോ,മെയിലുകളായോ,വിവരങ്ങള്‍ കൈമാറുക. പരസ്പ്പരം ബന്ധപ്പെടുന്നതിനായി ഉത്സാഹിക്കുക.ഫോണ്‍ നംബര്‍ സ്വകാര്യമായി കൈമാറുന്നതിന് ബ്ലോഗ് അക്കാദമിയുടെ മെയിലിലേക്ക് അയക്കാവുന്നതാണ്. blogacademy@gmail.com ബ്ലൊഗ് അക്കാദമിയുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടാല്‍ സംഘാടകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന സുഹൃത്തുക്കളുടെ നംബര്‍ ലഭിക്കും.
ബ്ലോഗ് -നാളെയുടെ ജനകീയ സ്വതന്ത്ര മാധ്യമം !!!
നമുക്ക് ഇന്നുതന്നെ പ്രവര്‍ത്തിക്കാം.

Wednesday, 9 April 2008
തൃശൂര്‍ ബ്ലൊഗ് ശില്‍പ്പശാല
തൃശൂര്‍ ജില്ലയില്‍ മലയാളം ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:
ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.
അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.
ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

Subscribe to:
Posts (Atom)