ഡി. പ്രദീപ്കുമാര്‍,കെവിന്, വിശ്വപ്രഭ എന്നിവര്‍ പത്രസമ്മേളനത്തില്‍ ബ്ലോഗുകളെക്കുറിച്ചു് പൊതുവായും മലയാളം ബ്ലോഗിങ്ങിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് പ്രത്യേകമായും വിശദീകരിച്ചു.
പത്രസമ്മേളനം “മലബാറി”യുടെ കൊച്ചുമൊബൈലില് പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ താഴെ:



21 comments:
നാളെ നടക്കാന്‍ പോകുന്ന ബ്ലോഗ് ശില്പശാലയ്ക്ക് എല്ലാ വിധ ആശംസകളും!
ഞാനും പരിപാടിയില്‍ പങ്കെടുത്ത് സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നു.
വളരെ നന്നായിരിക്കുന്നു സഹോദരങ്ങളേ ...!!!
തൃശ്ശിവപേരൂര്‍ ബ്ലോഗ് ശില്പശാലക്ക് എല്ലാവിധ ആശംസകളും നേരുന്നു..ശില്പശാല ഗംഭീര വിജയമായിത്തീരട്ടെ..!
ഘ്രോം..ഹല്..തത് !
വിശ്വപ്രാഘ്രാശ്നോര്പ്ണ്യാതിസ്നോഹ്വാത്സോര്ഭ്യാം
അശ്വക്ലാന്തിര്സ്ഫാഭിര്മ്ണ്യാസ്നോതിഹ്രൂര്പ്ലന്തേ
(ശ്ലോകത്തില്‍
ഒരു രണ്ടു വിസര്‍ഗ്ഗത്തിന്റെ കുറവുണ്ട്.
പിറകെ അയയ്ക്കാം. തല്ക്കാലം, നന്നായി വാ)
സ്വാമിസ്ഥൂലവിഷയാസക്ത സരസ്വതി
നാളെ നടക്കാനിരിക്കുന്ന Blog പൂരത്തിന്
സകല ഐശ്വര്യങ്ങളും ഭവിക്കട്ടെ എന്നാശംസിക്കുന്നു
സസ്നേഹം
നജൂസ്
ദേ ഞാന്‍ അടുത്ത വണ്ടിക്കു വരികയായി... കാര്‍ട്ടൂണിസ്റ്റേ ദെന്തൂട്ടലക്കാാ....
പെട്ടെന്നിങ്ങെത്തിക്കോ എല്ലാരും .....
ഇവിടെ വിശ്വപ്രഭയുണ്ട്,കെവിനുണ്ട്,അക്ഷരകഷായക്കാരനുണ്ട്,പ്രദീപ് കുമാറുണ്ട്,വിനുവുണ്ട്,പിന്നെ ഞാനും....
നാളെ പ്രദീപ് സോമസുന്ദരവും ജൊയും വരുന്നുണ്ട്.പിന്നെ രജിസ്ടേഷന് 150 കഴിഞ്ഞു.
ദാ..ഞാന്‍ പൊറപ്പെട്ടൂട്ടാ.....
കാലത്ത് പത്തുമണിക്കെത്തണോ? അതോ ഉച്ചയ്ക്കു രണ്ടുമണിക്കെത്തണോ?
എന്റെ എല്ലാ ആശംസകളും....
ഗംഭീരം!!
പത്രസമ്മേളനം നടത്തി ബ്ലോഗിങ്ങിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് വിശദീകരിക്കുന്നത് നൂതനമായ ആശയം തന്നെ, സംശയമില്ല. ഇതുവഴി മലയാളം ബ്ലോഗിംഗിന്റെ പ്രതിനിധികള്‍ എന്ന ഭാരം കൂടി വഹിക്കാന്‍ മഹാ മനസ്കത കാട്ടിയ ആ മൂന്ന് ബഹുമാന്യര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
അവരുടെ മൂവരുടെയും ബ്ലോഗിന്റെ ലിങ്ക് ഇവിടെ ആരെങ്കിലും ഒന്ന് കമന്റായി ഇട്ടിരുന്നുവെങ്കില്‍ നവാഗതനായ എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഉപകാരപ്രദമായേനെ.
വാര്‍ത്തയു ചിത്രങ്ങളും കമന്റു വായിച്ചു വന്നപ്പൊളാണ് തലേക്കല്ലന്റെ സംശയം കണ്ടത്. കെവിന്(http://kevinsiji.wordpress.com) ഡി. പ്രദീപ്കുമാര്‍(http://dpk-drishtidosham.blogspot.com) എന്നിവര്‍ ആക്റ്റീവായി ബ്ലോഗു ചെയ്യുന്നവര്‍ തന്നെയല്ലോ.
പക്ഷേ വിശ്വപ്രഭയുടെ Viswam Blogs ല്‍ http://viswaprabha.blogspot.com) അവസാനമായി ഒരു പോസ്റ്റ് കണ്ടത് 2007 ഓഗസ്റ്റ് 29 നാണ്. ബ്ലോഗില്‍ത്തന്നെ ഒട്ടും സജീവമല്ലാത്ത അദ്ദേഹത്തിന്റെ പേര് ബ്ലോഗേഴ്സ് അക്കാഡമിയില്‍ മുമ്പൊരിക്കലും കേട്ടിട്ടില്ല.
നന്ദി സിയ.
ലിങ്കുകള്‍ നോക്കി, നല്ല ബ്ലോഗുകള്‍!
പക്ഷെ ഒരു സംശയം. ബ്ലോഗിലെഴുതുന്ന ശൈലിയുടെ പേരില്‍ മലയാളം ബ്ലോഗിലെ പ്രശസ്ത എഴുത്തുകാരുടെയെല്ലാം നിന്ദ്യമായ രീതിയിലുള്ള അവഹേളനം ഏറ്റുവാങ്ങേണ്ടി വന്ന് ഇടക്കാലത്ത് ബ്ലോഗെഴുത്ത് പോലും ഉപേക്ഷിച്ച ചിത്രകാരന് എന്ന ബ്ലോഗര്‍ ഈ നല്ല കാര്യത്തിനായി ഒരുപാട് സമയവും ഊര്‍ജ്ജവും ധനവും ചെലവഴിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അങ്ങനെയിരിക്കേ മലയാളം ബ്ലോഗിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ മീഡിയയ്ക്ക് മുന്പില് അവതരിപ്പിക്കപ്പെട്ട ഈ മൂന്ന് വ്യക്തികള്‍ക്കും മറ്റ് ബ്ലോഗര്‍മാരെ അപേക്ഷിച്ച് എന്ത് പ്രത്യേകതയാണുള്ളതെന്ന് വ്യക്തമാവുന്നില്ല. മലയാളം ബ്ലോഗിനാവശ്യം ഇടയ്ക്കിടെ അവതരിക്കുന്ന ‘ചൈതന്യ’മാരെ അല്ല. ഒരു മെയിന്‍സ്ട്രീം മീഡിയ എന്ന നിലയില്‍ മലയാളം ബ്ലോഗുകളെ വളര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ നല്ല എഴുത്ത് വരണം, ബ്ലോഗില്‍ നല്ല എഴുത്തുകാര്‍ വളരണം. അതിനെന്ത് വേണമെന്ന് ബ്ലോഗ് വായനക്കാര്‍ പറയട്ടെ.
എല്ലാ വിധ ആശംസകളും.
തലേക്കല്ലനോട് : തൃശൂര്‍ ബ്ലോഗ് ശില്പശാലയുടെ സംഘാടകപ്രതിനിധികള് എന്ന നിലയിലാണ് കെവിനും , വിശ്വപ്രഭയും , പ്രദീപ് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്ത് ശില്പശാലയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത് ,അല്ലാതെ മലയാളം ബ്ലോഗിന്റെ പ്രതിനിധികള്‍ എന്ന നിലയ്ക്കല്ല . മലയാളം ബ്ലോഗിന് മൊത്തമായി അങ്ങനെ പ്രതിനിധികള്‍ ഉണ്ടാവാന്‍ യാതൊരു വഴിയുമില്ല എന്ന് മനസ്സിലാക്കുമല്ലോ . കമന്റിലെ,മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്കെന്താണ് പ്രത്യേകത , ഇടക്കിടെ അവതരിക്കുന്ന ചൈതന്യമാര് തുടങ്ങിയ പരാമര്‍ശങ്ങള്‍ അപക്വമായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല .
തലേക്കല്ലന്‍..
ഇന്ന് പ്രസ് മീറ്റില്‍ അവര്‍ പങ്കെടുത്തതില്‍ അപാകതയൊന്നുമില്ല.ബൂലോകത്തെ പ്രതിനിധീകരിച്ച് അവര്‍ പങ്കെടുത്തതാണ്.പിന്നെ അവരെല്ലാം സജീവമായി ബ്ലോഗ് ചെയ്യുന്നവരും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരുമാണ്.കെവിന് ബൂലോകത്ത് വിപ്ലവകരമായ ഒരു സംഭാവന നടത്തിയ അളുമാണ്.ചിത്രകാരനും കണ്ണൂരാനുമൊന്നും മുന്‍ നിരയില്‍ നിന്നു മാറിയിട്ടില്ല.തൃശൂരില്‍ ശില്പശാല നടത്തുമ്പോള്‍ തൃശൂര്ക്കാര് മുന്നില്‍ നില്ക്കുന്നു എന്നു മാത്രം.എല്ലാവരും ശില്പശാലയില് സജീവമായി പങ്കെടുക്കുന്നുണ്ട്.
ആശംസകള്‍
ബ്ലോഗ് അക്കാഡമിയെക്കുറിച്ചും ഇതുവരെയുള്ള അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും വളരെ നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ എന്തെങ്കിലും പ്രത്യേക സംഭവം ഉണ്ടാകുമ്പോള്‍ മാത്രം ബ്ലോഗില്‍ പൊന്തുന്ന ചിലര്‍ ഇവിടെയും പെട്ടെന്ന് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇതിന്റെ ഗതിയും മറ്റൊന്നാവില്ല എന്ന് ഒരു ഭയം തോന്നി. ചിത്രകാരനും കണ്ണൂരാനുമൊന്നും മുന്‍ നിരയില്‍ നിന്നു മാറിയിട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം. വിവരങ്ങള്‍ മനസ്സിലാക്കിത്തന്ന അഞ്ചരക്കണ്ടി കെ പി സുകുമാരനും മലബാറിക്കും നന്ദി.
ശില്പശാല ഗംഭീര വിജയമായിത്തീരട്ടെ..!
എന്റെ എല്ലാ ആശംസകളും....
എല്ലാ വിധ ആശംസകളും.
ശില്പശാലയ്ക്ക് എല്ലാ വിധ ആശംസകളും!
Post a Comment