Tuesday 6 May 2008

തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 ന് ?

പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ,
കേരള ബ്ലോഗ് അക്കാദമിയുടെ മലയാളം ബ്ലോഗിങ്ങ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബ്ലോഗ് ശില്‍പ്പശാല തൃശൂരിലും നടത്തപ്പെടുകയാണ്.(മെയ് 18എന്ന് ഏതാണ്ട് തീരുമാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും,മറ്റു സൌകര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാറാനിടയുണ്ട്.) പൊതുജനത്തിന് പൊതുവെ അജ്ഞ്ഞാതമോ, അല്ലെങ്കില്‍ അറിയാന്‍ കൊതിക്കുന്നതോ ആയ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍ പങ്കുവക്കുന്നതാണ് ശില്‍പ്പശാലാ പ്രവര്‍ത്തനം. തൃശൂരിലെ ശില്‍പ്പശാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡി.പ്രദീപ് കുമാറാണ്. അദ്ദേഹത്തെ സഹായിക്കുന്നത് നമ്മുടെ ബൂലോകത്തിന്റെ നിര്‍മ്മിതിയില്‍ ചരിത്രപരമായ പങ്കുവഹിച്ച വിശ്വപ്രഭയുമാണ്. കൂടുതല്‍ ബ്ലോഗ് സുഹൃത്തുക്കള്‍ ഇവരുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നല്ലൊരു ടീം സ്വയം ഉരുത്തിരിഞ്ഞു വരികയും,ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായി നടത്താനുള്ള സംവിധാനം ഒരുങ്ങുകയും ചെയ്യും.

തൃശൂര്‍ ബൂലോകത്തിന്റെ ഏറ്റവും ജനസാന്ദ്രമായ പ്രദേശമായതിനാല്‍ ഈ ശില്‍പ്പശാല വളരെ മാതൃകാപരമായും, ശ്രദ്ധേയമായും നടത്തപ്പെടേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനായി സുമനസ്സുകള്‍ ഉടന്‍ കമന്റുകളായോ,മെയിലുകളായോ,വിവരങ്ങള്‍ കൈമാറുക. പരസ്പ്പരം ബന്ധപ്പെടുന്നതിനായി ഉത്സാഹിക്കുക.ഫോണ്‍ നംബര്‍ സ്വകാര്യമായി കൈമാറുന്നതിന് ബ്ലോഗ് അക്കാദമിയുടെ മെയിലിലേക്ക് അയക്കാവുന്നതാണ്. blogacademy@gmail.com ബ്ലൊഗ് അക്കാദമിയുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടാല്‍ സംഘാടകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന സുഹൃത്തുക്കളുടെ നംബര്‍ ലഭിക്കും.

ബ്ലോഗ് -നാളെയുടെ ജനകീയ സ്വതന്ത്ര മാധ്യമം !!!
നമുക്ക് ഇന്നുതന്നെ പ്രവര്‍ത്തിക്കാം.

21 comments:

Blog Academy said...

ബ്ലോഗ് -നാളെയുടെ ജനകീയ സ്വതന്ത്ര മാധ്യമം !!!
നമുക്ക് ഇന്നുതന്നെ പ്രവര്‍ത്തിക്കാം.

മലബാറി said...

എല്ലാ ആശംസകളും നേരുന്നു.

Visala Manaskan said...

അടിപൊളി.

തൃശ്ശൂരിലെ പ്രമുഖ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും, കേരളത്തില്‍ അങ്ങോളമിങ്ങോളം ചക്കചൌണി പോലെ ഫ്രാഞ്ചൈസികളുമുള്ള ‘IRS‘ ന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ ശ്രീ. ജോണേട്ടനുമായി ഈ വിഷയത്തെക്കുറിച്ച് ഞാന്‍ രണ്ടുമിനിറ്റ് മുന്‍പ് മൂന്ന് മിനിറ്റ് സംസാരിക്കുകയുണ്ടായി.

തഥവസരത്തില്‍, അദ്ദേഹം സാധ്യമായ എല്ലാ കോ‍പ്പറേഷനും തയ്യാറാണെന്നറിച്ചിട്ടുണ്ട്.

ജോണേട്ടന്റെ കോണ്ടാക്റ്റ് നമ്പര്‍ ഞാന്‍ അക്കാദമിയുടെ മെയില്‍ ഐഡിയിലേക്ക് ഉടന്‍ അയക്കുന്നുണ്ട്. ബന്ധപ്പെടണം ട്ടാ.

ആശംസകളോടെ..

Kaithamullu said...

ഇവിടെയിരുന്ന് കൊണ്ട് എല്ലാ ആശംസകളും നേരുന്നു.
ശ്രീരാമേട്ടനേം വൈശാഖനേം ഒക്കെ വിളിക്കുന്നുണ്ടോ? നമ്മുടെ മാര്‍-ജാരന്‍ ആ പരിസരത്തെങ്ങാനുമുണ്ടാവുമോ?

കുറുമാന്‍ said...

ആശംസകള്‍ നേരുന്നു.

പങ്കെടുക്കണമെന്നുണ്ട്. പക്ഷെ നിവൃത്തിയില്ല.. ഇതൊരു വന്‍വിജയമാ‍യി തീരട്ടെ എന്നൊരുക്കില്‍ കൂടെ ആശംസിക്കുന്നു.

ബൈജു സുല്‍ത്താന്‍ said...

ആഗ്രഹം: ഇത് ജൂണിലായിരുന്നെങ്കില്‍..(ജയന്‍ സ്റ്റൈല്‍) എനിക്കും പങ്കെടുക്കാമായിരുന്നു..

പി വി ആര്‍ said...

ശില്‍പ്പശാലക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു

asdfasdf asfdasdf said...

എല്ലാവിധ ആശംസകളും. ജൂലൈയിലാണെങ്കില്‍ നോക്കാമായിരുന്നു.

ഫസല്‍ ബിനാലി.. said...

sekശില്‍പ്പശാലക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു

കാസിം തങ്ങള്‍ said...

ശില്‍‌പശാലയ്ക്ക് ആശം‌സകള്‍‌

പോരാളി said...

സര്‍‌വ്വ വിധ മംഗളാശംസകളും.

കണ്ണൂരാന്‍ - KANNURAN said...

ആശംസകള്‍ വരുന്നു, ശില്പശാലയില്‍ പങ്കെടുക്കാനാരുമില്ലെ? ഹാജര്‍ രേഖപ്പെടുത്തൂ.. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവോ? എല്ലാം പോസ്റ്റിലൂടെ അറിയിക്കുമല്ലൊ.

പൊറാടത്ത് said...

ഞാന്‍ നാട്ടിലെത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു

സ്നേഹിതന്‍ said...

ബ്ലോഗ് ശില്പശാല വന്‍ വിജയമാകട്ടെ.
ആശംസകള്‍!

anushka said...

thank you..i will attend...

ബഹുവ്രീഹി said...

blOg SilpaSaalakk Ellaa aaSamsakaLum...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആശംസകള്‍ നേരുന്നു.

പങ്കെടുക്കണമെന്നുണ്ട്. പക്ഷെ നിവൃത്തിയില്ല.. ഇതൊരു വന്‍വിജയമാ‍യി തീരട്ടെ എന്നൊരുക്കില്‍ കൂടെ ആശംസിക്കുന്നു.

മുസാഫിര്‍ said...

ജൂലൈ - ആഗസ്റ്റില്‍ കുറെ പ്രവാസി ബ്ലോഗര്‍മാര്‍ നാട്ടിലുണ്ടാകും.അപ്പോഴായിരുന്നെങ്കില്‍ എന്നു ആശിച്ചു പോ‍യി.എന്തായാ‍ലും എല്ലാ ഭാവുകങ്ങളും.

അശോക് കർത്താ said...

ഞാന്‍ വരണുണ്ട്.......തീയതി മെയില്‍ ചെയ്യുമല്ലോ
ashokkartha@gmail.com

G.MANU said...

ആശംസകള്‍

sunilfaizal@gmail.com said...

ആശംസകള്‍.