Friday, 9 May 2008

തൃശൂര്‍ ബ്ലോഗ്‌പൂരം മെയ് 18 ന് !!!

തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു.
തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും.
കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്.
ബൂലോകത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവര്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലയാണെങ്കിലും, അനൌപചാരികമായി ഒരു ബ്ലോഗ് മീറ്റിന്റെ ഹൃദ്യമായ അനുഭവം കൂടി ശില്‍പ്പശാലക്ക് ഉണ്ടെന്നതിനാല്‍ നാട്ടിലുള്ള മുഴുവന്‍ ബ്ലോഗേഴ്സും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു ഭേദഭാവവുമില്ലാതെ സര്‍വ്വരേയും പരസ്പ്പര ബഹുമാനത്തോടെ കാണുന്ന കേരള ബ്ലോഗ് അക്കാദമിയുടെ തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല ഒരു വന്‍ ആഘോഷമാക്കുന്നതിനും, അതിലൂടെ നാളെയുടെ ജനകീയ മാധ്യമമായ ബ്ലോഗിനെക്കുറിച്ചുള്ള താല്‍പ്പര്യം ജനങ്ങളിലുണര്‍ത്തുന്നതിനും ഒരു നിമിത്തമാകാന്‍... ആ ധന്യത പങ്കുവക്കാന്‍ എല്ലാ ബ്ലോഗര്‍ സഹോദരങ്ങളോടും സന്തോഷപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു...
കേരളം മലയാളം യൂണിക്കോട് പഠിക്കുന്ന ഈ ഉത്സവമേളയിലേക്ക് സ്വാഗതം!!!
ശില്‍പ്പശാല സംഘാടനത്തില്‍ സഹായിക്കാന്‍ താല്‍പ്പറ്യമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ ഡി.പ്രദീപ് കുമാര്‍, വിശ്വപ്രഭ,കെവിന്‍ എന്നിവരുമായി ബന്ധപ്പെടുമല്ലോ. താല്‍പ്പര്യമുള്ളവര്‍ തങ്ങളുടെ ഫോണ്‍ നംബറിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഇവരുമായി ബന്ധപ്പെടുന്നതിന് blogacademy@gmail.com ഫോണ്‍ നംബര്‍ ഈ മെയില്‍ ചെയ്താല്‍ മതിയാകും. ബ്ലോഗ് അക്കാദമി സംഘാടകപ്രവത്തകര്‍ക്ക് നിങ്ങളുടെ ഫോണ്‍ നമബര്‍ അയച്ചുകൊടുക്കുന്നതായിരിക്കും.
ഈ ബ്ലോഗ് പൂരം ഇത്ര വേഗതയില്‍ നടത്തുന്നതിനുവേണ്ടി പ്രയത്നിക്കുന്ന ഡി.പ്രദീപ് കുമാര്‍,വിശ്വപ്രഭ,കെവിന്‍,മറ്റു ബ്ലോഗ് സുഹൃത്തുക്കള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക.
അനോണി ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ തൂലിക നാമം വെളിപ്പെടുത്താതെ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ സൌകര്യമുണ്ടാകുന്നതാണ്.
..........................................................
അക്കാദമി വിശേഷങ്ങള്‍:
നമ്മുടെ തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയും ഏതാണ്ട് അടുത്തുവരുന്നുണ്ട്. ജൂണ്‍ 1 ന് (ഞായര്‍) ശില്‍പ്പശാല നടത്തുന്നതിനായി അവിടെ യാരിതും, വി.കെ.ആദര്‍ശും,വെള്ളെഴുത്തും,ശ്രമിച്ചുകൊണ്ടിരിക്കുന്നു. മാരിചനും അവിടത്തെ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതാണ്.

അമൃത ടി.വി.ന്യൂസില്‍ കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാല യെക്കുറിച്ചുവന്ന വാര്‍ത്തയുടെ ക്ലിപ്പിങ്ങ് മലബാറി കോഴിക്കോട് ബ്ലോഗ് അക്കാദമിയില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏഷ്യനെറ്റ്, മനോരമ ടി.വി. ന്യൂസുകള്‍ക്കുവേണ്ടിയും ശ്രമിക്കുന്നുണ്ട്.

11 comments:

chithrakaran:ചിത്രകാരന്‍ said...

തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു.
തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും.
കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്.

Rafeeq said...

ആശംസകള്‍.. :)

എല്ലാ ഭാവുകങ്ങളും നേരുന്നു.. :)

Sujith Bhakthan said...

ആശംസകള്‍. പത്തനംതിട്ടയിലും എത്രയും പെട്ടന്ന് ഒരു മീറ്റ് നടത്തിയാലോ കൂട്ടരേ? ഞാന്‍ സ്ഥലവും മറ്റുമൊക്കെ സംഘടിപ്പിക്കാം. പത്തനംതിട്ടക്കാരായ ബ്ലോഗര്‍മാരെ ഒന്നു കിട്ടുവാനെതാ വഴി. എന്റെ നമ്പര്‍ 9847561837. ആരെങ്കിലും ഉണ്ടെങ്കില്‍ നമുക്കൊരു വലിയ കൈ തന്നെ നോക്കി കളയാം.

ഏറനാടന്‍ said...

ഇത്രപെട്ടെന്ന് തൃശൂരിലും സംഘടിപ്പിച്ചത് വളരെ ആഹ്ലാദം ഉളവാക്കി. പ്രയക്നിക്കുന്ന അവിടെയുള്ള ബ്ലൊഗ് സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍.

ഗിരീഷ്‌ എ എസ്‌ said...

തൃശ്ശൂര്‍ ശില്‍പശാലക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
വരണമെന്നുണ്ട്‌..പറ്റുമോയെന്നറിയില്ല...

ആശംസകള്‍

യാരിദ്‌|~|Yarid said...

ആശംസ്കള്‍..:)

തോന്ന്യാസി said...

തൃശ്ശൂര്‍ ബ്ലോഗ് ശില്പശാലയ്ക്ക് ആശംസകള്‍

ഞാന്‍ എത്തും....എത്തിയിരിയ്ക്കും....

G.MANU said...

aaSamsakal

ഡി .പ്രദീപ് കുമാർ said...

എല്ലാ സുഹൃത്തുക്കളും വരിക.നമുക്കിതൊരു സംഭവമാക്കണം.

വി. കെ ആദര്‍ശ് said...

haajar he. varam.

കണ്ണൂരാന്‍ - KANNURAN said...

സംഘാടനത്തിനു പ്രദീപ് കുമാറെ സഹായിക്കാന്‍ തൃശൂരുള്ള ബ്ലോഗേഴ്സ് മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ ഹാജര്‍ ഇവിടെ രേഖപ്പെടുത്തുന്നു. 18നു നേരില്‍ കാണാം.