Monday, 12 May 2008

ബ്ലോഗ്പൂരം ഒരുങ്ങുന്നു...ഒരുക്കത്തില്‍‌ നമുക്കും പങ്കുചേരാം.

തൃശൂരിലെ ബ്ലോഗ് പൂരത്തിനും,അതോടനുബന്ധിച്ചുള്ള ബ്ലോഗ് വിദ്യാരംഭത്തിനും ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു.
ഹാളും,പ്രൊജക്റ്ററും,പ്രെസ്സ് റിലീസും,പ്രചരണപ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കോഴിക്കോട്ടെ ശില്‍പ്പശാലാ പ്രവര്‍ത്തനത്തില്‍ നേരിട്ടു പങ്കേടുത്തതുപോലെ തൃശൂര്‍ ശില്‍പ്പശാലയില്‍ ഒരുക്കങ്ങള്‍ക്ക് സഹായിക്കാന്‍ ദൂരത്തിന്റെ അസൌകര്യങ്ങള്‍ അനുവദിക്കുന്നില്ലെങ്കിലും,ഫോണിലൂടെയും,മെയിലിലൂടെയും എല്ലവരും ബന്ധപ്പെടുന്നുണ്ട്. കണ്ണൂര്‍,കോഴിക്കോട്,കൊല്ലം,എറണാകുളം,തിരുവനന്തപുരം,മലപ്പുറം എന്നിവിടങ്ങളിലെ ബ്ലോഗ് സുഹൃത്തുക്കള്‍ ഡി.പ്രദീപ് കുമാറിനേയും,വിശ്വപ്രഭയേയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ന് (തിങ്കള്‍)തൃശൂരിലെ എല്ലാ പത്ര-മാധ്യമങ്ങള്‍ക്കും പ്രെസ്സ് റിലീസ് നല്‍കിയിട്ടുണ്ട്. ഓര്‍ക്കൂട്ടിലൂടെയും,മെയിലിലൂടെയും പരമാവധി ബ്ലോഗ് ശില്‍പ്പശാല സന്ദേശം എത്തിച്ചുവരുന്നു.

ഡി.പ്രദീപ്കുമാര്‍ ഊര്‍ജ്വസ്വലമായി എല്ലാ കാര്യങ്ങളും തന്റെ ജോലിത്തിരക്കിനിടയിലും ഭംഗിയായി ചെയ്തുതീര്‍ക്കുന്നുണ്ട്. ഇയ്യിടെ മാത്രം തൃശൂരിലേക്ക് ട്രാന്‍സ്ഫറായി വന്ന് ജോലിയില്‍ പ്രവേശിച്ച പ്രദീപ് ബ്ലോഗിന്റെ ജനകീയവല്‍ക്കരണത്തിലുള്ള ആത്മാര്‍ത്ഥത കാരണം വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
ബ്ലോഗ് ശില്‍പ്പശാലക്ക് ഒരു ടീമായിനിന്ന് പ്രവര്‍ത്തിക്കുന്നതിനും,നന്മയുള്ള ഒരു ലക്ഷ്യത്തിനുവേണ്ടി കൂട്ടുചേരുന്നതിനും തൃശൂരിലുള്ള മാന്യ ബ്ലോഗ് സുഹൃത്തുക്കള്‍ ശ്രീ. ഡി.പ്രദീപ്‌കുമാറിനെ ഫോണില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഔദ്ധ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലും,മെയിലിലും ഡി.പ്രദീപ്‌കുമാറിനെ ലഭ്യമാകില്ല എന്നതിനാല്‍ ഫോണില്‍ തന്നെ ബന്ധപ്പെടുക. ഫോണ്‍: 9447181006

10 comments:

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗ് ശില്‍പ്പശാലക്ക് ഒരു ടീമായിനിന്ന് പ്രവര്‍ത്തിക്കുന്നതിനും,നന്മയുള്ള ഒരു ലക്ഷ്യത്തിനുവേണ്ടി കൂട്ടുചേരുന്നതിനും തൃശൂരിലുള്ള മാന്യ ബ്ലോഗ് സുഹൃത്തുക്കള്‍ ശ്രീ. ഡി.പ്രദീപ്‌കുമാറിനെ ഫോണില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഔദ്ധ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലും,മെയിലിലും ഡി.പ്രദീപ്‌കുമാറിനെ ലഭ്യമാകില്ല എന്നതിനാല്‍ ഫോണില്‍ തന്നെ ബന്ധപ്പെടുക. ഫോണ്‍: 9447181006

മലബാറി said...

ഒരുക്കങ്ങള്‍ നന്നായി നടക്കട്ടെ.
അപ്പോള്‍ 18നു കാണാം.
ഞാന്‍ 16 മുതല്‍ മറ്റു ചില ആവശ്യങ്ങള്‍ക്കായി ത്രിശ്ശൂര്‍ ഉണ്ടാവും.

Rafeeq said...

ആശംസകള്‍

Unknown said...

കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമായ തൃശൂരില്‍ വെച്ചു നടക്കുന്ന ബ്ലോഗോത്സവം ആ നഗരത്തിന്റെ സാംസ്കാരികപൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായകരമാവും എന്ന് പ്രത്യാശിക്കാം ...!

...പാപ്പരാസി... said...

ആശംസകള്‍...

Blog Academy said...

തൃശൂര്‍,തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലക്കുള്ള കാര്യപരിപാടിയുടെ മാതൃക കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍!!!

sunilfaizal@gmail.com said...

ഞാനും കെട്ട്യോളും പുള്ളെയും വരണമെന്ന് കരുതിയതാണ് . അന്ന് jaiib പരീക്ഷ എഴുതാനുണ്ട് . പിന്നെ ഒരു കുടുംബ വിവാഹവും. പരീക്ഷയോ? കല്ല്യാണമോ? തൃശ്ശൂര്‍ ബ്ലോഗ് പൂരമോ ? ആകെ കണ്ഫ്യൂഷനിലാണ്.. വിജയം ആശംസിക്കുന്നു ..

Cartoonist said...

ഭാരോദ്വഹനം ചെയ്ത് ചെയ്ത്
ഞാനവിടെ ഇഴഞ്ഞെത്തും.

yousufpa said...

എല്ലാവിധ ആശംസകളും.