Saturday, 17 May 2008

തൃശ്ശൂര്‍ ബ്ലോഗ് പൂരം ആരംഭിച്ചു

കേരളാ ബ്ലോഗ് അക്കാദമിയുടെ മൂന്നാമത് ബ്ലോഗ് ശില്‍പ്പശാല-ബ്ലോഗ് പൂരം- അല്‍പ്പം മുന്‍പ് തൃശ്ശൂര്‍ ഗവ; ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ചു. ഇപ്പോള്‍ നൂറിലധികം പേര്‍ എത്തിയിട്ടുണ്ട്ടു. ഇപ്പൊഴും ബ്ലോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നു.

ശില്‍പ്പശാലയുടെ പ്രാരംരംഭ ദൃശ്യങ്ങളിലേക്ക്-






ശില്പശാലയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇടക്കിടെ അപ്`ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്.

13 comments:

ഡി .പ്രദീപ് കുമാർ said...

അങ്ങിനെ കാത്തിരുന്ന ബ്ലോഗ് പൂരം ആരംഭിച്ചു... ഇടക്കിടെ പുതിയ വിവരങ്ങളുമായി എത്താം....

asdfasdf asfdasdf said...

എല്ലാവിധ ആശംസകളും നേരുന്നു.
ബ്ലോഗെഴുത്തു പഠിപ്പിക്കുന്ന ഒരു ശില്പശാലയേക്കാളുപരി ബ്ലോഗുകളെ സമൂഹത്തിനു എങ്ങനെ ഉപകാരപ്രദമാക്കാം, ബ്ലോഗുകള്‍ സമൂഹത്തിനു വേണ്ടി എന്തൊക്കെ ചെയ്തു എന്നിവയൊക്കെ ചര്‍ച്ചചെയ്യുമെന്ന് ആശിക്കുന്നു.

കണ്ണൂരാന്‍ - KANNURAN said...

ഡി.പ്രദീപ് കുമാറിന്റെ ആമുഖ ഭാഷണത്തിനുശേഷം ചിത്രകാരന്‍ ബ്ലൊഗിന്റെ ഉദ്ദേശലക്‍ഷ്യങ്ങള്‍ വിവരിച്ചു. ഇപ്പോള്‍ കെവിന്‍ മലയാളം യുനികോഡിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു.

Sapna Anu B.George said...

എല്ലാ വിധ ആശംസകളും..............വീണ്ടും വരാം

Myna said...

വരണമെന്നു കരുതിയതാണ്‌. പരീക്ഷയുടെ തിരക്കില്‍ പറ്റിയില്ല. എല്ലാ ആശംസകളും നേരുന്നു

അതുല്യ said...

നിസ്വാര്‍ത്ഥമായ ഈ ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു.

sunilfaizal@gmail.com said...

കുടുംബസമേതം പങ്കെടുക്കണമെന്ന്‌ കരുതിയിരുന്നു. വരാന്‍ കഴിഞ്ഞില്ല. എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു.

വി. കെ ആദര്‍ശ് said...

ആശംസകള്‍. വരണമെന്നു ആഗ്രഹിച്ചതാണ്‍ പക്ഷെ ചില തിരക്കുകള്‍ കാരണം സാധിച്ചില്ല.

ആവനാഴി said...

ആശംസകള്‍! പ്രാസംഗികരുടെ പ്രസംഗങ്ങളുടെ സംക്ഷിപ്തരൂപം കൂടി പോസ്റ്റു ചെയ്യൂ

കുഞ്ഞന്‍ said...

ആശംസകള്‍..!

ശില്പശാല ഗംഭീര വിജയമാകട്ടെ...

കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗ് ശില്പശാലയില്‍ വച്ച് ഒരു പുതിയ ബ്ലോഗ് ആരംഭിച്ചിരിക്കുന്നു. വിലാസം http://paatangal.blogspot.com.

jp said...
This comment has been removed by the author.
jp said...

എല്ലാ ഭാവുകങ്ങളൂം.

ബ്ലോഗുകള്‍ ഇന്ന് വളരെയധികം ശ്രദ്ധിയ്ക്കപ്പെടുന്നു.
ബ്ലോഗുകളിലും കമന്റുകളിലും അസഭ്യവര്‍ഷം നടത്തുന്നത് ഒരു മാനക്കേടാണ്.
ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.
ഒരു പെരുമാറ്റച്ചട്ടം ഉണ്ടായെങ്ക്കില്‍.